മെഡിക്കൽ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിന് ഓപ്ഷൻ നൽകാം
2024-ലെ ആയുർവേദ/ ഹോമിയോ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിദ്യാർത്ഥികൾ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 2 രാത്രി 11.59 വരെ 'www.cee.kerala.gov.in' എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ആയൂർവേദ/ ഹോമിയോ സിദ്ധ/ യുനാനി മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ഒക്ടോബർ 3 ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, ഫോൺ: 0471-2525300.