ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി
ജൂൺ 24ന് നടന്ന മന്ത്രിസഭാ യോഗത്തിൽ 1992 ഐ എ എസ് ബാച്ചുകാരനായ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.











