അസാപ് വെബിനാര്‍ സീരീസ്ഇന്ന് മുതല്‍

വയനാട് : ലോക്ക് ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിച്ച് ടെക്നോളജിയുടെ നൂതനമായ മേഖലകള്‍ പരിചയിക്കുവാനും അതുവഴി തൊഴില്‍ ക്ഷമതയുടെ പുതിയ കൈവഴികള്‍ ആര്‍ജിക്കുവാനും അസാപ് വെബിനാര്‍ സീരീസ് ഒരുക്കുന്നു.ഉദ്യോഗാര്‍ത്ഥികളുമായി ജില്ലയിലെ പ്രമുഖര്‍ സംവദിക്കുന്ന തരത്തിലാണ് വെബിനാര്‍ സീരിസ് ഒരുക്കിയിരിക്കുന്നത്. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ സീരിസ് ഏപ്രില്‍ 21 വൈകിട്ടു 4 ന് ജില്ലാ കളക്ടര്‍ഡോ.അദീല അബ്ദുള്ള ഉദ്ഘാടനംചെയ്യും.ഇന്റര്‍നാഷണല്‍ ട്രെയിനര്‍ഡോ.ബിജേഷ് ജോണ്‍ മാറുന്ന തൊഴിലവസരങ്ങളെക്കുറിച്ചും എങ്ങനെ അതിനായി തയ്യാറെടുക്കാം എന്ന വിഷയത്തില്‍ സംസാരിക്കും. എല്ലാ ദിവസവും വൈകീട്ട് 4 നാണ് പ്രഗത്ഭരുടെ പരിശീലന പരിപാടികള്‍ ഉണ്ടാവുക. ഇതിനായി http://www.skillparkkerala.in/webinars ലോഗ് ഇന്‍ ചെയ്യണം.