വസ്ത്രവ്യാപാരശാലകളും ചെരുപ്പുകടകളും തുറക്കരുത്

post

ആലപ്പുഴ : വസ്ത്ര വ്യാപാര ശാലകള്‍, ചെരുപ്പു കടകള്‍, ലേഡീസ് സ്റ്റോര്‍,  ജ്വല്ലറികള്‍,  ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു.

 മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍  ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ്, ലോക് ഡൗണ്‍ ഇളവുകള്‍  ഇവയ്ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ജില്ലാ കലക്ടറുടെ അറിയിപ്പ്.

റസ്റ്റോറന്റുകളില്‍ സന്ദര്‍ശകര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദവും ഇല്ല. അന്തര്‍ ജില്ലാ യാത്രകള്‍ സര്‍ക്കാര്‍  നിഷ്‌കര്‍ഷിച്ച ഇളവുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമായിരിക്കും.