പിലിക്കോട് തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രസമുച്ചയം നാടിന് സമർപ്പിച്ചു

post

* സമഗ്ര കാർഷികവികസനത്തിന് വിത്തുപാകാൻ സർക്കാരിന് സാധിച്ചു; മുഖ്യമന്ത്രി


കാർഷിക മേഖലയിൽ സമഗ്ര വികസനത്തിന് വിത്തുപാകാൻ സർക്കാറിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷിക വളർച്ച ദേശീയതലത്തിൽ 2.1 ശതമാനം ആയിരിക്കെ സംസ്ഥാനത്തി,ന്റേത് 4.65 ശതമാനം എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിലിക്കോട് മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ

തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രസമുച്ചയം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സംസ്ഥാനം 4.65 ശതമാനം വളർച്ച കൈവരിച്ചത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിലിക്കോട് കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിൽ ടി എസ് തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം (ഹെറിറ്റേജ് അഗ്രോ അഗ്രോ ടൂറിസം സെന്റർ സമുച്ചയം) മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കവിയും വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ടി എസ് തിരുമുമ്പിന്റെ പേരിലുള്ള ഹെറിറ്റേജ് അഗ്രോ ടൂറിസം സെന്ററിന് ഉത്തരമലബാറിന്റെ കാർഷിക സാംസ്കാരിക സാഹിത്യ മുന്നേറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന തരത്തിൽ മത്സ്യകൃഷിയും പക്ഷി വളർത്തലും പച്ചത്തുരുത്തും ഉദ്യാനവും ഉൾപ്പെടുത്തി വിനോദ, ടൂറിസം, വിപണന, സാംസ്കാരിക സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത അഗ്രോ ടൂറിസം സെന്ററിർ ഭാവിയിൽ വലിയ കാർഷിക വിപണന മേളകൾ സംഘടിപ്പിക്കാൻ പര്യാപ്തമാകും. അന്താരാഷ്ട്ര കരാറുകളും കാലാവസ്ഥ വ്യതി യാനവും കാർഷിക മേഖലയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതിനെ പ്രതിരോധിക്കാൻ ഉത്പാദന വിപണന മൂല്യ വർദ്ധിത മേഖലയിൽ ഒരുപോലെ ഇടപെടുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. കാർഷിക മേഖലയിലെ വളർച്ചയ്ക്കായി മിഷൻ 2026 എന്ന പേരിൽ പ്രസ്വകാല പദ്ധതികളും മിഷൻ 2031 എന്ന പേരിൽ ദീർഘകാല പദ്ധതികളും സർക്കാർ നടപ്പിലാക്കി വരുന്നു. സമഗ്രവിള ഇൻഷുറൻസ് വഴി 27 വിളകളെ ഇൻഷുറൻസിൽ പെടുത്തി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വഴി 23567 കൃഷി സംഘങ്ങളെ കൃഷിയിലേക്ക് കൊണ്ടുവന്നു. 7274 കോടി രൂപയുടെ നെല്ല് സംഭരിച്ചു. 269 കോടി രൂപയുടെ ആനുകൂല്യങ്ങൾ നെൽ കർഷകർക്ക് നൽകി. 232 കേര ഗ്രാമങ്ങളിൽ നിന്ന് 54 ശതമാനം ഉൽപാദന വർദ്ധനവ് ഉണ്ടായി. 48 ലക്ഷം ഉൽപാദനശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പച്ചത്തേങ്ങ സംഭരണ വില ഉയർത്തി പച്ചക്കറി ഉൽപാദനം 17.2 ലക്ഷം ടൺ വർദ്ധിച്ചു. കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ 2365 കോടി രൂപയുടെ' 'കേര 'പദ്ധതിയുടെ പ്രയോജനം നാല് ലക്ഷം കർഷകർക്ക് നേരിട്ടും പത്തുലക്ഷം കർഷകർക്ക് പരോക്ഷമായും ലഭിക്കും.


40 വർഷങ്ങൾക്ക് ശേഷം ലോകബാങ്ക് വഴി കാർഷിക മേഖലയിൽ പദ്ധതി നടപ്പിലാക്കി. കാർഷികമൂല്യ വർധിത ഉൽപ്പന്നങ്ങളെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ആക്കാൻ ഇന്ത്യയിലാദ്യമായി കേരളത്തിന് സാധിച്ചു. ഒരു കൃഷിഭവനിൽ ഒരു ഒരു മുല്യവർദ്ധത ഉൽപ്പന്നം എന്ന പദ്ധതി വഴി 2000 മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചു. നൂതന സാങ്കേതികവിദ്യയെ കാർഷിക മേഖലയുമായി ബന്ധപ്പെടുത്തി 150ലധികം അഗ്രി ടെക് സ്റ്റാർട്ട്‌ അപ്പുകൾ തുടങ്ങി. ചടങ്ങിൽ പദ്ധതി രൂപകല്പന ചെയ്ത പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും കാർഷിക ഉത്തരമേഖല ഗവഷേണ കേന്ദ്രം റിസർച്ച് അസോസിയേറ്റ് ഡയറക്ടറുമായ ഡോ. ടി വനജയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പഠനകേന്ദ്രത്തോട് അനുബന്ധിച്ചുള്ള ചമയം ഓഡിറ്റോറിയം രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും, സംസ്‌കൃതി പാർക്ക് ആൻഡ് ടൂറിസം സെന്റർ ലോഗോ പ്രകാശനം എം. രാജഗോപാലൻ എം.എൽ.എ.യും നിർവഹിച്ചു. ദർപ്പണം എക്‌സിബിഷൻ ഹാൾ ഇ.ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു.

ഹരിതവനവും പച്ചത്തുരുത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബാംബൂ പാർക്ക് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ശലഭോദ്യാനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, വിദേശ ഫലവൃക്ഷത്തോട്ടം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ എന്നിവരും നാടിന് സമർപ്പിച്ചു.


ആർ.എ.ആർ.എസ്. അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി. വനജ സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ പി.കെ രതീഷ് നന്ദിയും പറഞ്ഞു.