അക്ഷരോന്നതി: 'ബില്‍ഡ് എ ലൈബ്രറി' ഉദ്ഘാടനം ചെയ്തു
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ അക്ഷരോന്നതി സ്റ്റാളില്‍ ആരംഭിച്ച ‘ബില്‍ഡ് എ ലൈബ്രറി’യുടെ ഉദ്ഘാടനം സബ് കളക്ടര്‍ ഗൗതം രാജ് നിർവഹിച്ചു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ ഉന്നതികളിൽ വായനാശീലം വളര്‍ത്തുന്നതിനായി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായാണ് പുസ്തകം വാങ്ങി അക്ഷരോന്നതി ലൈബ്രറി ഷെല്‍ഫില്‍ സൂക്ഷിക്കുന്ന ബില്‍ഡ് എ ലൈബ്രറി' പരിപാടിക്ക് തുടക്കമിട്ടത്.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവികുമാര്‍ അധ്യക്ഷനായി. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, സൂപ്രണ്ടുമാരായ യു കെ രാജന്, വിജയന് മുളേളാറ, ടി രഞ്ജിനി, ആര്.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജർ എം എസ് വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് എക്സ്പെർട്ട് വി കെ അഞ്ജന തുടങ്ങിയവർ സംസാരിച്ചു.

കെ.എൽ.എഫില്‍ പങ്കെടുക്കുന്നവർക്ക് അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഫോൺ: 9746519075.









