മെഡിക്കല്‍ ഓഫീസര്‍ നിയമനം
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ജനുവരി 28 ന് രാവിലെ 10.30 ന് മുമ്പ് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 45 വയസ്. ഫോണ്‍ : 0469 2683084.









