കോവിഡ് 19 പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലാതെ പത്താം ദിവസം

post

കൊല്ലം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലപ്രാപ്തിയിലേക്ക്   ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. കഴിഞ്ഞ പത്തു ദിവസങ്ങളായി പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ഒരാള്‍ മാത്രമാണ് പുതിയതായി ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. 806 പേര്‍ കൂടി ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഗൃഹ  നിരീക്ഷണത്തില്‍ കേവലം 2485 പേര്‍ മാത്രം.

നിലവില്‍ പോസിറ്റീവായ അഞ്ചു പേരുടെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണ്. തുടര്‍ന്നുള്ള ആവര്‍ത്തന സാമ്പിള്‍ പരിശോധനകളില്‍ ഫലം നെഗറ്റീവാകുന്നതോടെ എല്ലാവര്‍ക്കും ഉടന്‍ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.