നാഷണല്‍ സര്‍വ്വീസ് സ്‌കീം (NSS) സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2022-23 വിദ്യാഭ്യാസ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ക്ക് താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും വോളണ്ടിയര്‍മാരും അര്‍ഹരായി.
2022-23 വര്‍ഷത്തെ സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍
1. മികച്ച സര്‍വ്വകലാശാല - കണ്ണൂര്‍ സര്‍വ്വകലാശാല
എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.നഫീസാ ബേബി ടി പി
2. മികച്ച ഡയറക്ടറേറ്റ് - ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എജ്യുക്കേഷന്‍
എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ.രഞ്ജിത്ത് പി
മികച്ച എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍മാരും യൂണിറ്റുകളും
1. നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്
പ്രോഗ്രാം ഓഫീസര്‍ - ശ്രീ.വിജയകുമാര്‍ വി
2. എം.ഇ.എസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം
പ്രോഗ്രാം ഓഫീസര്‍ - ഡോ.സുനീഷ് പി യു
3. സി.എം.എസ് കോളേജ്, കോട്ടയം
പ്രോഗ്രാം ഓഫീസര്‍ - ഡോ.അജീഷ് കെ ആര്‍
4. ടി.കെ മാധവ മെമ്മോറിയല്‍ കോളേജ്, നങ്ങ്യാര്‍കുളങ്ങര
പ്രോഗ്രാം ഓഫീസര്‍ - ഡോ. പ്രീത എം വി
5. സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര, എറണാകുളം
പ്രോഗ്രാം ഓഫീസര്‍ - ഡോ.ജോസഫ് വര്‍ഗ്ഗീസ്
6. ഫാറൂഖ് കോളേജ് (ഓട്ടോണോമസ്), കോഴിക്കോട്
പ്രോഗ്രാം ഓഫീസര്‍ - ഡോ. റഫീക്ക് പി
7. ഇരിട്ടി എച്ച്.എസ്.എസ്, ഇരിട്ടി, കണ്ണൂര്‍
പ്രോഗ്രാം ഓഫീസര്‍ - ശ്രീ. അനീഷ് കുമാര്‍ ഇ പി
8. ജി വി എച്ച് എസ് എസ്, ബാലുശ്ശേരി, കോഴിക്കോട്
പ്രോഗ്രാം ഓഫീസര്‍ - ശ്രീമതി. രാജലക്ഷ്മി പി എം
9. ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍
പ്രോഗ്രാം ഓഫീസര്‍ - ശ്രീ. മിഥുന്‍ കെ എസ്
10. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, താമരശ്ശേരി
പ്രോഗ്രാം ഓഫീസര്‍ - ശ്രീമതി. ലക്ഷ്മി പ്രദീപ്
11. സെന്‍ട്രല്‍ പോളി ടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം
പ്രോഗ്രാം ഓഫീസര്‍ - ശ്രീ. ഉണ്ണികൃഷ്ണന്‍ പി
മികച്ച എന്‍.എസ്.എസ് വോളന്റിയര്‍മാര്‍
ആണ്‍കുട്ടികള്‍
1. മുഹമ്മദ് നിഹാല്‍ സി പി
എം ഇ എസ് പൊന്നാനി കോളേജ്, പൊന്നാനി, മലപ്പുറം
2. ആദിത്ത് ആര്‍
എന്‍.എസ്. എസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, പാലക്കാട്
3. സവിന്‍ ഷാജി
ഗവ.കോളേജ്, തലശ്ശേരി, കണ്ണൂര്‍
4. വൈശാഖ് എ
ഗവ. കോളേജ്, കാസര്‍ഗോഡ്
5. എം.എസ് ഗൗതം
ശ്രീനാരായണ കോളേജ്, കൊല്ലം
6. ഷെഫിന്‍ പി
അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, നിലമ്പൂര്‍
7. അഖില്‍ രാജന്‍
എന്‍.എസ്.എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
8. സായന്ത് പി എസ്
ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇരിട്ടി, കണ്ണൂര്‍
പെണ്‍കുട്ടികള്‍
1. ഫാത്തിമ അന്‍ഷി
ആര്‍.എം.എച്ച്.എസ്.എസ് മേലാറ്റൂര്‍
2. ലിയ അയോഹാന്‍
സെന്റ് ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കര, കൊല്ലം
3. ഇസബെല്‍ മരിയ
മഹാത്മഗാന്ധി കോളേജ്, ഇരിട്ടി, കണ്ണൂര്‍
4. നസ്ല ഷെറിന്‍
സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജ്, പേരാമ്പ്ര
5. അനശ്വര വിനോദ്
ശ്രീനാരായണഗുരു കോളേജ്, ചേലൂര്‍, കോഴിക്കോട്
6. ദേവിക മേനോന്‍
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചേലക്കര
7. കമലം
ജി.വി.എച്ച്.എസ്.എസ് (ജി) ബിപി അങ്ങാടി, തിരൂര്‍, മലപ്പുറം
8. ശില്‍പ്പ പ്രദീപ്
ഡോണ്‍ബോസ്‌കോ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, അങ്ങാടിക്കടവ്
9. ഫിദ കെ
എസ്.എസ്.എം പോളിടെക്നിക് കോളേജ്, തിരൂര്‍
10. ആദിത്യ ആര്‍ എല്‍
എച്ച്.എച്ച്.എം.എസ്.പി.ബി എന്‍.എസ്.എസ് കോളേജ് ഫോര്‍ വുമന്‍, നിറമണ്‍കര
11. അഞ്ജന കെ മേനോന്‍
ടി കെ എം കോളേജ് ഓഫ് എന്‍ജീനിയറിംഗ്, കൊല്ലം
പ്രത്യേക പുരസ്‌കാരങ്ങള്‍ നേടിയവര്‍
1. എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ - ഡോ. ജോയ് വര്‍ഗ്ഗീസ് വി. എം
2. മിംസ് കോളേജ് ഓഫ് നഴ്സിംഗ്, പുതുക്കോട്, മലപ്പുറം
പ്രോഗ്രാം ഓഫീസര്‍ - ശ്രീമതി. മീനു പീറ്റര്‍
3. അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, പെരിന്തല്‍മണ്ണ
പ്രോഗ്രാം ഓഫീസര്‍ - ശ്രീ. ജുനൈസ് വി
4. ബസേലിയസ് മാത്യൂസ് കോളേജ് ഓഫ് എന്‍ജിനീയറിങ്, ശാസ്താംകോട്ട
പ്രോഗ്രാം ഓഫീസര്‍ ദര്‍ശന എസ് ബാബു
പഠനത്തോടൊപ്പം സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സന്നദ്ധ സേവന പ്രസ്ഥാനമാണ് നാഷണല്‍ സര്‍വീസ് സ്‌കീം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 26 യൂണിവേഴ്‌സിറ്റി/ ഡയറക്ടറേറ്റ് എന്‍എസ്എസ് സെല്ലുകളിലായി 3500 എന്‍എസ്എസ് യൂണിറ്റുകളും 3.5 ലക്ഷം എന്‍എസ്എസ് വോളണ്ടിയര്‍മാരും ഓരോ വര്‍ഷവും പ്രവര്‍ത്തിക്കുന്നു. 2022 -23 വര്‍ഷത്തില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികള്‍ ഏറ്റെടുക്കാനും, കലാലയങ്ങളിലും ദത്ത് ഗ്രാമങ്ങളിലും തനതായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
350ല്‍ പരം എന്‍എസ്എസ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി, കോവിഡ് മഹാമാരിയില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിക്കൊണ്ട് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരെയുള്ള സംസ്ഥാനതല പദ്ധതികള്‍, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി, പുസ്തകത്തണല്‍, ഫ്രീഡം വാള്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വണ്‍ ക്യാംപസ് വണ്‍ ഐഎഎസ് പദ്ധതി, ജലസംരക്ഷണ പദ്ധതികള്‍, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പ് പദ്ധതി, സൗരോര്‍ജ പദ്ധതി, പാലിയേറ്റീവ് കെയര്‍ പദ്ധതി, വിവിധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, പഠന സഹായ വിതരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍,ബ്ലഡ് ഡോണഷന്‍ ക്യാമ്പുകള്‍, സംസ്ഥാന- ദേശീയ ക്യാമ്പുകള്‍, ആരോഗ്യ സംരക്ഷണ ക്യാമ്പയിനുകള്‍, ആദിവാസി- പിന്നോക്ക മേഖലയിലെ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍, വയോജന സംരക്ഷണ പ്രോഗ്രാമുകള്‍, 'വിദ്യാര്‍ത്ഥിസൗഹൃദ ക്യാമ്പസ്' തുടങ്ങിയവ എന്‍എസ്എസ് നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങളാണ്.