ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിൻ; ജില്ലാതല പ്രീ ലോഞ്ച് ഉദ്ഘാടനം ചെയ്തു
ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡിഎംഒ (ആരോഗ്യം) ഇൻ ചാർജ് ഡോ. കെ.ടി രേഖ അധ്യക്ഷയായി. രോഗസാധ്യത മുൻകൂട്ടി അറിയുക, പ്രായം, പാരമ്പര്യ ഘടകങ്ങൾ എന്നിവയ്ക്കനുസരിച്ച് ഭക്ഷണം, വ്യായാമം, മാനസിക ഉല്ലാസം എന്നിവ ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക, പുതുവർഷത്തിൽ എല്ലാവരെയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കെ.വി സുമേഷ് എം എൽ എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിനിമാതാരം നിഹാരിക എസ് മോഹൻ എന്നിവർ വിശിഷ്ടാതിഥികളായി. ക്യാമ്പയിൻ ലോഗോ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ കളക്ടർക്ക് നൽകി പ്രകാശനം ചെയ്തു. കണ്ണൂർ സൈക്ലിംഗ് ക്ലബിലെ പ്രായം കൂടിയ അംഗമായ വി.പി ജമാലുദ്ദീനെ മന്ത്രി ആദരിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. സി.പി ബിജോയ് ക്യാമ്പയിൻ സന്ദേശം ചൊല്ലിക്കൊടുത്തു. കളരിപ്പയറ്റ്, സൂംബ ഡാൻസ്, യോഗാ ഡാൻസ്, വാക്കത്തോൺ എന്നിവയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കലാ കായിക പരിപാടികളും അരങ്ങേറി.
കളക്ടറേറ്റ് ആംഫി തിയേറ്ററിൽ നടന്ന പരിപാടിയിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽ കുമാർ, ഡെപ്യൂട്ടി ഡി എം ഒ ഡോ. സി.പി ബിജോയ്, ഐ എസ് എം ഡിഎംഒ ഡോ. ഡി.സി ദീപ്തി, ഹോമിയോപ്പതി ഡിഎംഒ ഡോ. കെ ജ്യോതി, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷൈനി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ബിജു, ഡെപ്യൂട്ടി ഡി എം ഒ കെ. സി സച്ചിൻ, ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ, ഹുസൂർ ശിരസ്തദാർ കെ നിസാർ, എൻ എച്ച് എം ഡി പി എം ഡോ. അജിത് കുമാർ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ രമ്യ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.പി ബിനോജ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവർ പങ്കെടുത്തു.










