രോഗബാധിതർക്ക് മരുന്ന് എത്തിച്ച് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം

post

പാലക്കാട്‌ : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രോഗബാധിതർ ആവശ്യപ്പെട്ടതനുസരിച്ച് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ്  വിഭാഗം രോഗികളുടെ വസതികളിൽ ആവശ്യത്തിന് മരുന്ന് എത്തിച്ചു നൽകി. കൊല്ലംകോട്, കൂടല്ലൂർ. കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങളിലെ മൂന്ന് രോഗബാധിതർക്കാണ് എ. എം. വി. ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് എത്തിച്ച് നൽകിയത്. തുടർന്നുള്ള ദിവസങ്ങളിലും ആവശ്യക്കാർക്ക് ഈ സേവനം ലഭിക്കുന്നതാണെന്ന്  എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ് പി.  ശിവകുമാർ അറിയിച്ചു.