മേട്രൺ കം റസിഡന്റ് ട്യൂട്ടർ; വാക്ക് ഇൻ ഇന്റർവ്യൂ

post

ചാത്തന്നൂർ ആൺകുട്ടികളുടെയും പോരുവഴി പെൺകുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കരാറടിസ്ഥാനത്തിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് ഡിസംബർ 31ന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ പൊതുവിഭാഗത്തിലുള്ളവരെ പരിഗണിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം നിരക്കിൽ 2026 മാർച്ച് വരെയാണ് നിയമനം. ബയോഡേറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0474 2794996.