എബിസി പദ്ധതിക്കും ഷെൽട്ടറുകൾക്കും മുൻഗണന; മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം ചേർന്നു
സംസ്ഥാന ജന്തു ക്ഷേമ ബോർഡിന്റെ ആദ്യ യോഗം മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ കൂടി. തെരുവ് നായ വിഷയം, അനിമൽ ഷെൽട്ടർ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ABC പ്രവർത്തനം, മൃഗ ക്ഷേമ ബോർഡിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
തീരുമാനങ്ങൾ
മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള പരാതി, പെറ്റ് ഷോപ് രജിസ്ട്രേഷന്‍, ബ്രീഡർ രജിസ്‌ട്രേഷന്‍ എന്നിവക വേണ്ടിയുള്ള അപേക്ഷകള്‍ എന്നിവ ലഭിക്കുന്ന മുറക്ക് അവ ജില്ലകളിലെ ചീഫ് വെറ്റിനറി ഓഫീസർക്ക് അയച്ചു കൊടുക്കുകയും ചീഫ് വെറ്റിനറി ഓഫീസർ ഈ പരാതികൾ /അപേക്ഷകൾ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ/സീനിയർ വെറ്റനറി സർജൻ/വെറ്റിനറി സർജൻ എന്നിവര്‍ വഴി അന്വേഷണം നടത്തി ജില്ലാതലത്തിൽ നടപടി സ്വീകരിച്ച് സ്റ്റേറ്റ് ബോര്‍ഡിനെ അറിയിക്കേണ്ടതുമാണ്. ജില്ലാതലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തവ, വ്യക്തമായ ശുപാര്‍ശയോടുകൂടി സ്റ്റേറ്റ് ബോര്‍ഡിന് അയക്കുകയും ഇത് മെമ്പർ സെക്രട്ടറി വഴി നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
പെറ്റ് ഷോപ്പ് / ബ്രീഡിംഗ് ആപ്ലിക്കേഷനുകളും, പൊതുജനങ്ങള്‍ക്കുള്ള നോട്ടീസും, വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നടപടിയും ടി ആവശ്യത്തിലേക്കായി കേരള ഗ്രാമീണ ബാങ്ക്, തിരുവനന്തപുരം മെയിന്‍ ശാഖയില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത നടപടിയും ബോര്‍ഡില്‍ വച്ച് അംഗീകരിച്ചു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നതിനുള്ള അധികാരം മെമ്പർ സെക്രട്ടറിയിൽ നിക്ഷിപ്തമാക്കി.
നിലവിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് അധിക ചുമതല നൽകി കൊണ്ട് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വകുപ്പദ്ധ്യക്ഷനോട് ശുപാര്‍ശ ചെയ്തു .
ബോർഡിന്റെ പ്രവർത്തനം സ്റ്റാറ്റ്യുട്ടറി ആകുന്ന സമയത്തു ജീവനക്കാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് തീരുമാനിച്ചു. .
ബോർഡ് നിശ്ചയിക്കുന്ന ചുമതലകൾ വഹിക്കുന്നതിനു വേണ്ടിയും ബോർഡ് യോഗങ്ങള്‍ക്കു വേണ്ടിയും അംഗങ്ങൾ ചെയ്യുന്ന യാത്രകള്‍ക്ക് (സംസ്ഥാന സർക്കാരിന്റെ ക്ലാസ് 1 ഓഫീസർ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് എ ലെവൽ 10 & മുകളിലുള്ള നിരക്കില്‍) യാത്രാബത്ത അനുവദിക്കുന്നതിന് തീരുമാനിച്ചു.
നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ക്ക് ജില്ലകളുടെ ചുമതല നൽകി.
പുതിയ ബോര്‍ഡ് മെമ്പര്‍മാര്‍ക്കുള്ള ഐ ഡി കാര്‍ഡ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഉടനെ നടപ്പിലാക്കുവാൻ പോകുന്ന 7 പോർട്ടബിൾ ABC ക്കു പുറമെ സംസ്ഥാനത്തെ എബിസി യൂണിറ്റ് നിലവിലില്ലാത്ത എല്ലാ ബ്ലോക്കുകളിലും പോർട്ടബിൾ ABC യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
15.09.2022 ലെ 2244/2022/ത.സ്വ.ഭ.വ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള എബിസി ജില്ലാതല ഓർഗനൈസിങ് സമിതി അടിയന്തിരമായി മീറ്റിംഗ് കൂടി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു തദ്ദേശ്ശ സ്വയം ഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
എ ബി സി സെന്ററുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്നു എതിര്‍പ്പ് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ജനകീയ സമിതികള്‍ എത്രയും പെട്ടെന്ന് രൂപീകരിക്കുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
ഡോഗ് ക്യാച്ചര്‍ മേഖലയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
CSR ഫണ്ട് ഉപയോഗിച്ച് എബിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനായി തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2019 ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം ഓരോ പഞ്ചായത്തിലെയും തെരുവ് നായ്ക്കളുടെ എണ്ണമനുസരിച്ച് തെരുവ് നായ്ക്കളുടെ വാക്സിനേഷന്‍, എ ബി സി പദ്ധതി എന്നിവയ്ക്ക് നിര്‍ബന്ധിത പ്രോജക്ട് ആയി ഫണ്ട് വകയിരുത്തുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
വളര്‍ത്തു നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയുന്നതിന് വേണ്ടി നിലവിലുള്ള പഞ്ചായത്ത് രാജ്/ നഗരപാലിക നിയമങ്ങള്‍ കര്‍ശനമാക്കുന്നതുള്‍പ്പെടെ ഭേദഗതിയും ചെയ്യേണ്ടതുണ്ട്. ഈ ഭേദഗതിയ്ക്ക് ആവശ്യമായ പ്രപ്പോസല്‍ തദ്ദേശ്ശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തയ്യാറാക്കി സര്‍ക്കാരിലേക്ക് സമർപ്പിക്കും.
എല്ലാ വളര്‍ത്തു നായകള്‍ക്കും നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നതിനു തദ്ദേശ്ശ സ്വയം ഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
ലൈസന്‍സ് പ്രകിയ ലളിതമാക്കുന്നതിന് K-SMART ന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
വളര്‍ത്തു നായകളില്‍ വാക്സിനേഷന്‍ ചെയ്തിട്ടുണ്ട് എന്നുറപ്പ് വരുത്തുന്നതിനുള്ള മൈക്രോചിപ്പ് ഘടിപ്പിക്കുന്ന നടപടികള്‍ക്കായി തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
വളര്‍ത്തു നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയുന്നതിന് വേണ്ടി നിലവിലുള്ള പഞ്ചായത്ത് രാജ്/ നഗരപാലിക നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി നടപടികള്‍ സ്വീകരിക്കുവാന്‍ തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
നിലവിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നായകളെ പിടികൂടി വന്ധീകരിച്ചു വാക്സിനേഷൻ നൽകി ഷെൽട്ടറുകളിലേയ്ക്ക് മാറ്റുന്നതിനു( AWBI യുടെ 27/11/2025 ലെ ഷെൽട്ടറുകൾ തുടങ്ങുവാനുള്ള SOP പ്രകാരം) തദ്ദേശ്ശ സ്വയം ഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
രോഗം ബാധിച്ചതോ ആക്രമണകാരികളോ ആയ നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ഐസൊലേഷൻ കെന്നലുകൾ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
നിലവിലുള്ള ഷെല്‍ട്ടറുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഷെല്‍ട്ടറുകള്‍ നടത്തുന്ന വ്യക്തികളുടെ/സംഘടനകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിനു തദ്ദേശ്ശ മൃഗസംരക്ഷണ വകുപ്പിനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
പുതുതായി ഷെല്‍ട്ടര്‍ തുടങ്ങുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികളെ/സംഘടനകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിനു മൃഗസംരക്ഷണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
ബഹു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍, ജില്ലാതലത്തില്‍ Shelter Management Committee രൂപീകരിക്കുന്നതിനു നടപടി സ്വീകരിക്കുവാന്‍ തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
കേരള പഞ്ചായത്ത് രാജ്/കേരള മുൻസിപ്പാലിറ്റി കശാപ്പുശാലകൾ ചട്ടങ്ങള്‍ പ്രകാരം അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
സ്ലോട്ടര്‍ ഹൗസുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റെന്‍ഡറിംഗ് പ്ലാന്റുകള്‍ വഴി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
നിലവിൽ ജില്ലകളിലെ SPCA കളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് SPCA കളുമായി ബോർഡിന്റെ നേതൃത്വത്തിൽ ഒരു യോഗം വിളിക്കുന്നതിന് തീരുമാനിച്ചു. പ്രവർത്തന രഹിതമായ SPCA കൾ പുനരുജ്ജീവിപ്പിക്കുവാൻ തീരുമാനിച്ചു. SPCA സംബന്ധമായ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഫോളോ അപ്പ് നടത്തുന്നതിനും, പുതിയ ഘടനയില്‍ എസ് പി സി എ പുനഃസംഘടിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടു തുടർ നടപടികൾ കൈകൊള്ളുന്നതിനും ജില്ലകളിലെ ചീഫ് വെറ്ററിനറി ഓഫീസർമാരെ ചുമതലപെടുത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
SPCA പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലകളിലെ ചീഫ് വെറ്ററിനറി ഓഫീസർമാരുമായി ബന്ധപ്പെട്ട് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ജില്ലകളുടെ ചുമതല വഹിക്കുന്ന SAWB മെമ്പര്‍മാരെ ചുമതലപ്പെടുത്തി.
മൃഗങ്ങളുടെ ഗതാഗത ചട്ടങ്ങൾ നടപ്പിലാക്കുന്നതിനും ,സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള കന്നുകാലികൾ, കോഴികൾ എന്നിവ ചെക്‌പോസ്റ്റ് വഴി കേരളത്തിൽ പ്രവേശിക്കാതിരിക്കുവാനും ചെക്ക് പോസ്റ്റുുകൾ ശാക്തീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.
ചെക്ക്പോസ്റ്റുകൾ നിലവില്‍ 3 ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ആനുപാതികമായ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ട്. ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ സമർപ്പിക്കുവാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.
ചെക്ക്പോസ്റ്റില്‍ പരിശോധന സമയത്തു നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കുന്നതിന് പോലീസ്/ മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹായം അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
മൃഗക്ഷേമ ദ്വൈവാരാചാരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍ കോട്ടയം ജില്ലയില്‍ നടത്തുവാൻ തീരുമാനിച്ചു.
അംഗീകൃത മൃഗക്ഷേമ സംഘടനകളും പെറ്റ്‌ഷോപ്പ് ഉടമകളുമായി ഒരു യോഗം ചേരുന്നതിനു മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ടു ജില്ലകളിൽ തെരഞ്ഞെടുക്കപെട്ട വെറ്റിനറി സർജന്മാർക്കു പരിശീലനം നൽകുന്നതിന് വനം വകുപ്പിനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
എലിഫന്റ് സ്ക്വാഡിന്റെ ഫീസ് 3000/- രൂപയായി ഏകീകരിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാരിനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
നാട്ടാന മോണിറ്ററിംഗ് കമ്മിറ്റിയില്‍, ജില്ലയുടെ ചുമതലയുള്ള സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗങ്ങളെ ക്കൂടി ഉള്‍പ്പെടുത്തുന്നതിന് വനം വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനിച്ചു.
എലിഫന്റ് സ്‌ക്വാഡിൽ നിയോഗിക്കപ്പെടുന്ന ഡോക്ടർമാർക്ക് ഓണറേറിയവും ഡ്യൂട്ടി ലീവും അനുവദിക്കുന്നതിന് ഉള്ള പ്രൊപ്പോസലുകൾ സർക്കാരിലേക്ക് സമർപ്പിക്കുവാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.










