വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷന്‍ കൗണ്‍സിലേഴ്‌സിനെ ക്ഷണിക്കുന്നു

post

വയനാട് ഉരുള്‍പൊട്ടല്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ദുരന്തത്തിന്റെ ആഘാതങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗണ്‍സിലിംഗ്, തെറാപ്പി, മെഡിക്കേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ യുവജന കമ്മീഷന്‍ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9