വനിതാ കമ്മീഷൻ സിറ്റിങ്ങിൽ 17 കേസുകൾക്ക് പരിഹാരം

post

സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി , അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ഇതിൽ 17 എണ്ണം പരിഹരിച്ചു. ഒൻപതെണ്ണം പോലീസ് റിപ്പോർട്ടിനായും മൂന്നെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്നെണ്ണം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറി. 38 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി നാല് പരാതികൾ ലഭിച്ചു.അഡ്വ. ചിത്തിര ശശിധരൻ, കൗൺസിലർമാരായ അശ്വതി രമേശൻ, അർപ്പിത എന്നിവരും പരാതികൾ പരിഗണിച്ചു.