അടൂർ നഗരസഭയിലെ പതിനേഴാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്തു

post

അടൂർ നഗരസഭയിലെ എട്ടാം വാർഡിലെ 17-ാം നമ്പർ അങ്കണവാടി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമിച്ചത്. കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയ ഭാസ്‌കര വിലാസത്തിൽ ഗിരിജാ ദേവിയെ ഡെപ്യൂട്ടി സ്പീക്കർ അഭിനന്ദിച്ചു.

നഗരസഭ ചെയർമാൻ കെ മഹേഷ് കുമാർ അധ്യക്ഷനായി. വാർഡ് അംഗം ശ്രീജ ആർ നായർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജി പാണ്ടിക്കുടി, ബീന ബാബു, രമേശ് കുമാർ വരിക്കോലിൽ, നഗരസഭ അംഗങ്ങളായ ടി ശശികുമാർ, സൂസി ജോസഫ്, സുധാ പത്മകുമാർ, റോണി പാണംതുണ്ടിൽ, വനിത ശിശു വികസന ഓഫീസർ കെ വി ആശ മോൾ, വനിതാ ശിശു വികസന പദ്ധതി ഓഫീസർ പി എസ് ലതിക, ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു വി നായർ, സിഡിഎസ് ചെയർപേഴ്‌സൺ വത്സല പ്രസന്നൻ, അങ്കണവാടി ടീച്ചർ സരസ്വതി എന്നിവർ പങ്കെടുത്തു.