ജീവനീയം-ജില്ലാ ക്ഷീരകര്‍ഷക സംഗമം പൊതുസമ്മേളനം നടന്നു
'സമാനതകളില്ലാത്ത വികസന പദ്ധതികളുമായി ക്ഷീരവികസന വകുപ്പ് മുന്നേറുകയാണ്'; മന്ത്രി വി. അബ്ദുറഹ്‌മാന്‍
ക്ഷീര വികസന വകുപ്പിന്റെ മലപ്പുറം ജില്ലാ ക്ഷീര സംഗമ പൊതുസമ്മേളനം നിറമരുതൂര്‍ കാളാട് സൂര്‍ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. ക്ഷീര മേഖലയിലെ മാലിന്യ സംസ്‌കരണവും ജൈവ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി തുമ്പുര്‍മൂഴി ക്യാറ്റില്‍ ബ്രീഡിങ് ഫാം അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. ഡി.കെ. ദീപക് മാത്യുവിന്റെ നേതൃത്വത്തില്‍ സെമിനാര്‍ അവതരണവും സംഘടിപ്പിച്ചു.
കുട്ടികര്‍ഷകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ആയ ബിന്‍ഷാത് തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ചതും അളന്നതുമായ ക്ഷീര കര്‍ഷകര്‍, പട്ടികജാതി കര്‍ഷകര്‍, യുവ കര്‍ഷകര്‍, കുട്ടികര്‍ഷകര്‍, തുടങ്ങിയവരെ ആദരിക്കുന്നതോടൊപ്പം സംഗമത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനവും നടന്നു. കേരളാ ഫീഡ്സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, താനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റഷീദ്, എം.ആര്‍.സി.എം.പി.യു ഡയറക്ടര്‍ മുഹമ്മദ് കോയ,സുഹൈല്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍, പി.ആന്‍ഡ്.ഐ മലപ്പുറം യൂണിറ്റ് ഹെഡ് ഊര്‍മ്മിള കുമാരി, എടവണ്ണ ക്ഷീരസംഘം പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ക്ഷീരകര്‍ഷക സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. കവിത പരിപാടിക്ക് നന്ദി പറഞ്ഞു.










