'നവോത്ഥാനം ചരിത്രവും നിരൂപണവും' പുസ്തകം പ്രഭാവർമ പ്രകാശനം ചെയ്തു

അഡ്വ. രാജഗോപാൽ വാകത്താനം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'നവോത്ഥാനം ചരിത്രവും നിരൂപണവും' എന്ന ഗ്രന്ഥം തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രഭാവർമ്മ പ്രകാശനം ചെയ്തു സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് പുസ്തകം ഏറ്റുവാങ്ങി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷനായി. ഇരിഞ്ചയം രവി പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവും എഴുത്തുകാരനുമായ രാജേഷ് കെ. എരുമേലി, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി സന്തോഷ് മാനവം, കുറ്റിപ്പുഴ കൃഷ്ണപിള്ള ട്രസ്റ്റ് ചെയർമാൻ ടി. എസ്. പ്രദീപ്, ഗ്രന്ഥകർത്താവ് അഡ്വ. രാജഗോപാൽ വാകത്താനം എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി നന്ദിയും പറഞ്ഞു.