പള്‍സ് പോളിയോ പ്രതിരോധം; കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി. ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ബൂത്തുകളിൽ തുള്ളി മരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിലെത്തി തുള്ളി മരുന്ന് നൽകും.
അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും 13,14 തീയതികളില്‍ പ്രവർത്തിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി, നഗരസഭാഗം രശ്മി ശ്യം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, ആർ. സി.എച്ച് ജില്ലാ ഓഫീസർ ഡോ. ബി.കെ. പ്രസീദ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഏറ്റുമാനൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബബ് ലു റാഫേൽ, ഡി. പി. എച്ച്. എൻ ഇൻചാർജ്ജ് ഓഫീസർ എം. നാൻസി, അഡീഷണൽ ഡി.എച്ച്.എസ്. ഡോ. പ്രസന്നകുമാരി, റവന്യൂ ജില്ലാ ഡയറക്ടർ ആൻവർ മുഹമ്മദ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ, റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് സിറിയക് ലൂക്ക് എന്നിവർ പങ്കെടുത്തു.