ആയുര്‍ രക്ഷ ക്ലിനിക് ആരംഭിച്ചു

post

തൃശൂര്‍ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് ആയുര്‍രക്ഷ ക്ലിനിക്കുകള്‍ ആരംഭിച്ചു. കോവിഡ് 19 പ്രതിരോധത്തിനും ചികിത്സയ്ക്കും ആയുര്‍വേദം ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതിന്റെ ഫലമായാണ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും പ്രതിരോധ മരുന്നുകളും ചികിത്സ കഴിഞ്ഞവര്‍ക്ക് ശരീരബലം പുനഃസ്ഥാപിയ്ക്കാനുള്ള മരുന്നുകളും വിതരണം ചെയ്യുന്നതാണ്. ആയുര്‍രക്ഷ ക്ലിനിക്കുകളുടെ ഔദ്യോഗിക പ്രഖ്യപനം രാമവര്‍മ്മ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശന്‍, ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്യാമള, നാഷണല്‍ ആയുഷ് മിഷന്‍ പ്രോഗ്രം മാനേജര്‍ ഡോ. ശ്രീവല്‍സ് എന്നിവര്‍ പങ്കെടുത്തു