ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

post

മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ എന്‍ ഡി ആര്‍ എഫിന്റെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി അവയര്‍നസ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍ ഡി ആര്‍ എഫിന്റെ കീഴിലുള്ള ആപ്തമിത്ര അംഗങ്ങള്‍ക്ക് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍ അധ്യക്ഷയായി. പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറും മുന്‍ മലപ്പുറം ജില്ല ഓഫീസറുമായ വി കെ ഋതീജിനെ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.

ദുരന്തസാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാനും മറ്റുള്ളവര്‍ക്ക് സഹായം നല്‍കാനും ആവശ്യമായ അടിസ്ഥാന പരിശീലനമാണ് എന്‍ഡിആര്‍എഫ് സംഘം നല്‍കിയത്. വെള്ളപ്പൊക്കം, തീപിടിത്തം, മണ്ണിടിച്ചില്‍, ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങളും പരിശീലനത്തിന്റെ ഭാഗമായി വിശദീകരിച്ചു.

എ.ഡി.എം എന്‍ എം മെഹറലി, ഫയര്‍ ഓഫീസര്‍ ടി അനൂപ്, മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ അബ്ദുല്‍ സലീം, മുന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി പ്രദീപ്, ടീം കോഡിനേറ്റര്‍ രാഹുല്‍ കുമാര്‍, 150 ഓളം വരുന്ന ആപ്തമിത്ര സേവകര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.