സെപ്റ്റംബർ 14ന് ഗ്രന്ഥശാല ദിനം; ലൈബ്രറികളിൽ ശാക്തീകരണ ദിനം ആചരിക്കാൻ നിർദേശം

ഗ്രന്ഥശാല ദിനമായ സെപ്റ്റംബര്‍ 14ന് ജില്ലയിലെ ഗ്രന്ഥശാലകളില്‍ ലൈബ്രറി ശാക്തീകരണ ദിനം സംഘടിപ്പിക്കണമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ അറിയിച്ചു. അന്നേദിവസം ജില്ലയിലെ മുഴുവന്‍ ലൈബ്രറികളിലും ലെബ്രറി ശാക്തീകരണ സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. പതാക ഉയര്‍ത്തല്‍, അക്ഷര ദീപം തെളിയിക്കല്‍, പുസ്തക കാഴ്ച, പുസ്തക സമാഹരണം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, മുതിര്‍ന്ന വായനശാലാ പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സെക്രട്ടറി പി.കെ. വിജയന്‍ എന്നിവര്‍ അറിയിച്ചു.