പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള; കണ്ണൂരിൽ സെപ്റ്റംബർ 12ന് നടക്കും

പൊതു/സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് കണ്ണൂര്‍ തോട്ടട ഗവ. വനിത ഐ ടി ഐ യില്‍ സെപ്റ്റംബര്‍ 12 ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. വിവിധ ഐ ടി ഐ ട്രേഡ് പാസായി ഇതുവരെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്തവര്‍ക്കാണ് അവസരം. ഫോണ്‍-0497 2704588, 9446266848.