മന്ത്രിസഭായോഗ തീരുമാനങ്ങൾ (09/09/2025)

▶️ ജല്‍ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തികസഹായം
സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കി. 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തിൽ നൽകുകയും ആദ്യ ഘട്ടത്തിൽ 5000 കോടി രൂപ എടുക്കാൻ അനുവദിക്കുകയും ചെയ്യും.
▶️ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബില്ലിന് അംഗീകാരം
തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമിക സംഘങ്ങൾ (1955- ലെ 12 ആം ആക്ട്), മലബാർ പ്രദേശത്ത് ബാധകമായ 1860 -ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്, (1860 -ലെ 21ആം കേന്ദ്ര ആക്ട്) എന്നീ നിയമങ്ങൾ റദ്ദ് ചെയ്ത് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾക്കായുള്ള 'കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ - 2025' ന് അംഗീകാരം നൽകി.
▶️ ബിഡ് അനുവദിച്ചു
കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച WSS to Arakkulam and Veliyamattom (part) panchayath in Idukki district - Supply and Laying Clear Water Pumping Mains, Construction of GLSR at various zones, supplying, laying, testing and commissioning of Clear Water pump sets (Low - Level --Zono), Package VIII - General Civil work എന്ന പ്രവൃത്തിക്ക് 9,73,16,914.95 രൂപയുടെ ബിഡ് അനുവദിച്ചു.