എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം സ്‌പോട്ട് അഡ്മിഷൻ

post

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യം നൽകുന്നതാണ്. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും രാവിലെ 10.30 നു കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് അൻപതു ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കിയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. ഇടുക്കി ചെറുതോണിയിൽ ഉള്ള ജില്ലാ വ്യാപാര ഭവനിൽ വച്ച് സെപ്റ്റംബർ 16,17,18 തീയതികളിലാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. അന്നേ ദിവസങ്ങളിൽ രാവിലെ 9 ന് സിറ്റിംഗ് ആരംഭിക്കും.

ഈ തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.

MBA