അസാപ്പിന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ ക്ലാസ്

post

പാലക്കാട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും ക്ലാസുകൾ മുടങ്ങിയ സാഹചര്യവും  കണക്കിലെടുത്ത് അസാപ്പിൻറെ നേതൃത്വത്തിൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രിൽ 15ന് ) രാവിലെ 12.30 മുതൽ 1 30 വരെ നാലാം സെമസ്റ്ററിൽ പഠിക്കുന്ന കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി വിഭാഗം വിദ്യാർത്ഥികൾക്കായി അഞ്ചാം മൊഡ്യൂളിലെ പ്രിൻസിപ്പിൾസ് ഓഫ് ഡാറ്റാബേസ് ഡിസൈൻ എന്ന അധ്യായം ക്ലാസ് എടുത്തു നൽകും. ഇടുക്കി എൻജിനീയറിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ  ഡോ. ലക്ഷ്മി ജെ മോഹൻ ക്ലാസ്  നയിക്കും.