കരുനാഗപ്പള്ളിയില്‍ എല്ലാ വിദ്യാലയങ്ങളും ഹൈടെക്

post

കൊല്ലം: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആക്കിയതിന്റെ പ്രഖ്യാപനം ആര്‍ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞനം രാജ്യത്തിന് ആകെ മാതൃകയാണെന്നും വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേഷ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ എം മഞ്ജു, കെറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് ശ്രീനിവാസന്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേര്‍ലി ശ്രീകുമാര്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ഷീബ ആന്റണി, പ്രഥമാധ്യാപിക വി വി രേണുക തുടങ്ങിയവര്‍ സംസാരിച്ചു.