ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ

post

ഓണവുമായി ബന്ധപ്പെട്ട് എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ.) റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  ഓഗസ്റ്റ് 26 മുതൽ എഎവൈ കാർഡുടമകൾക്ക് ന്യായ വില കടകൾ വഴി (റേഷൻ കടകൾ) ഭക്ഷ്യകിറ്റുകൾ കൈപ്പറ്റാം. എ.എ.വൈ കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണമെന്നും എല്ലാ വിഭാഗം കാർഡുകൾക്കും (എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എൻ.എസ്, എൻ.പി.എസ്) സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും അറിയിച്ചു.