നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു മേജര്‍ ശശാങ്ക് ത്രിപാഠി ദേശീയ പതാക ഉയര്‍ത്തി

നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റസ് (തിരുവനന്തപുരം) മേധാവി മേജര്‍ ശശാങ്ക് ത്രിപാഠി ദേശീയ പതാക ഉയര്‍ത്തി. ഏവര്‍ക്കും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
നോര്‍ക്ക റൂട്ട്സ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും സ്വാന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.