ആഗസ്റ്റ് 10 ൻ്റെ ഗുരുവായൂർ ദേവസ്വം പരീക്ഷകളിൽ മാറ്റം

post

ആഗസ്റ്റ് 10ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.


അന്ന് ഉച്ച കഴിഞ്ഞ് 01.30 മുതൽ 03.15 വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല.


ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.


ഈ തസ്തികയോടൊപ്പം ഒ.എം.ആർ പരീക്ഷ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ്‌ ലൈൻമാൻ (കാറ്റഗറി നം. 12/2025) തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ മാറ്റമില്ല. കൂടുതൽവിവരങ്ങൾക്ക്: www.kdrb.kerala.gov.in