പാരാ ലീഗല്‍ വോളന്റിയര്‍; വോക്ക് ഇന്‍ ഇന്റര്‍വ്യൂ  

post

കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കായി നിശ്ചിത യോഗ്യതയുള്ള വ്യക്തികളില്‍ നിന്നും പാരാ ലീഗല്‍ വോളന്റിയര്‍ തസ്തികയിലേക്ക്   വോക്ക് ഇന്‍ ഇന്റര്‍വ്യൂ  ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന്   കൊല്ലം ജില്ലാ നിയമസേവന അതോറിറ്റി കാര്യാലയത്തില്‍  നടത്തും.

യോഗ്യത: ബിരുദം. ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യൂ തുടങ്ങിയ ഉന്നത വിദ്യാഭ്യാസമുളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം   അഭികാമ്യം. പ്രായപരിധി: നിയമ വിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്. മറ്റുളളവര്‍ക്ക് 25-65 വയസ്. ഓണറേറിയം : പ്രതിദിനം 750 രൂപ. നിയമന കാലാവധി : ഒരു വര്‍ഷക്കാലയളവിലെ പാനല്‍,   റൊട്ടേഷന്‍ വ്യവസ്ഥയില്‍. ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0474 2791399.