ഇരിക്കൂര്‍ സി ഡി എസില്‍ കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു

post

കണ്ണൂർ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തും ,  സി ഡി എസും സംയുക്തമായി കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ടി.പി ജുനൈദ അധ്യക്ഷയായി. കര്‍ക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഓരോ വര്‍ഷവും കര്‍ക്കിടക ഫെസ്റ്റ് നടത്തിവരുന്നത്. മേളയില്‍ ഇരിക്കൂര്‍ പഞ്ചായത്തിലെ 90 കുടുംബശ്രീ യൂണിറ്റുകളിലെ പ്രവര്‍ത്തകരുടെ കര്‍ക്കിടക കഞ്ഞി, വിവിധ തരം പായസങ്ങള്‍, അച്ചാറുകള്‍, ഇല വര്‍ഗങ്ങള്‍ എന്നിവ വില്‍പനയ്ക്ക് ഉണ്ടായിരുന്നു. ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ സുലൈഖ, എം.പി ശബ്നം, കവിത, സി ഡി എസ് എം ഇ സി കെ നസീറ എന്നിവര്‍ സംസാരിച്ചു.