ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

post

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സിവില്‍ സ്‌റ്റേഷന് സമീപത്തെ അയാക്‌സ് റസിഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) പരിശീലനം സംഘടിപ്പിച്ചു

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറക്കുകയും ദുരന്തസമയങ്ങളില്‍ അടിയന്തര സഹായം ഉറപ്പാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പരിശീലനം ഒരുക്കിയത്. ദുരന്തകാല ഇടപെടലുകള്‍, രക്ഷാപ്രവര്‍ത്തന തന്ത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കി.

മാതൃബന്ധു വിദ്യാശാല എഎല്‍പി സ്‌കൂളില്‍ നടന്ന പരിശീലനത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. കേന്ദ്ര ദുരന്തനിവാരണ സേന ടീം കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ എം സൂരജ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ കുമാര്‍ തുടങ്ങിയ 11 അംഗ കേന്ദ്ര ദുരന്തനിവാരണ സേനാംഗങ്ങള്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി ക്ലാസെടുത്തു.