ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

post

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച മാമ്പുഴക്കാട്ട്മീത്തൽ കോളനി റോഡ്, എംഎൽഎ ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ ചെലവിൽ നവീകരിച്ച ചെറുവത്ത് റോഡ് എന്നിവയാണ് എംഎൽഎ തുറന്ന് കൊടുത്തത്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ എം സിന്ധു, ബ്ലോക്ക് മെമ്പർ എ ഷീന, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ കെ ജയപ്രകാശൻ, വാർഡ് കൺവീനർ എം സുരേഷ്, കെ ദിനേശ് എന്നിവർ സംസാരിച്ചു.