വട്ടിയൂർക്കാവിൽ 4.75 കോടിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി

post

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.75 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. പേരൂർക്കട- എ.കെ.ജി. നഗർ കൃഷ്ണ നഗർ-കുടപ്പനക്കുന്ന് റോഡ്, ശ്രീരാമകൃഷ്ണ ആശ്രമം റോഡ്, മരുതൻകുഴി – വേട്ടമുക്ക് റോഡ്, മരുതംകുഴി-പി.റ്റി.പി റോഡ് എന്നിവ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിലേക്ക് നാല് കോടി രൂപ ഭരണാനുമതി ലഭിച്ചു. പട്ടം തോടിന് കുറുകെ മൂലെത്തോപ്പ് പാലം നിർമ്മിക്കുന്നതിന് 75 ലക്ഷം രൂപയും ഭരണാനുമതി ലഭിച്ചു. പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി വേഗത്തിൽ ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു.