ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

post

ഫെബ്രുവരി 11ന് നടക്കുന്ന ബി.ഫാം (ലാറ്ററൽ എൻട്രി) 2023 കോഴ്സിലേയ്ക്കുളള പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികളുടെ കാൻഡിഡേറ്റ് പോർട്ടലിലെ ഹോം പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ് വേഡും കൃത്യമായി നൽകിയതിനുശേഷം' Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രന്റൗട്ട് എടുക്കാം.

അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ പേര്, ഒപ്പ് ഫോട്ടോ എന്നിവയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ 'Memo' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദ വിവരങ്ങൾ കാണാം. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ ഫെബ്രുവരി 10ന് വൈകിട്ട് 3ന് മുമ്പ് അപ്ലോഡ് ചെയ്യണം. തപാൽ/ഇ-മെയിൽ/ ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.