ക്ഷയരോഗ മുന്നറിയിപ്പ് : ആരംഭത്തിലേ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കണം

post

രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ള ക്ഷയരോഗബാധ (ആക്റ്റീവ് റ്റി.ബി.) കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നതിനാൽ  ആരംഭത്തിലേ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ഡിഎംഒ. ക്ഷയരോഗ അണുബാധയുള്ള ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ ഇവര്‍ ഭാവിയില്‍ ആക്റ്റീവ് റ്റി. ബി.രോഗിയായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ക്ഷയരോഗ അണുബാധ കണ്ടെത്തിയാലും ഉടന്‍തന്നെ കൃത്യമായ ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.

ആക്റ്റീവ് ടി ബി ബാധിതരോട് അടുത്തിടപെഴകുന്നവർ, പ്രമേഹബാധിതര്‍, എച്ച്.ഐ.വി അണുബാധിതര്‍, ഡയാലിസിസിന് വിധേയമാകുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ളവര്‍ തുടങ്ങിയവര്‍ ക്ഷയരോഗ സാധ്യത കൂടിയവരാണ്. രണ്ടാഴ്ച്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ഭാരക്കുറവ്, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ, രാത്രിയിലുള്ള വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ക്ഷയരോഗ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയമാകണം.