തീർത്ഥാടന യാത്രയുമായി കെ.എസ്.ആർ.ടി.സി

ആറൻമുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദർശന തീർത്ഥാടന യാത്രയുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര' എന്ന ടാഗ് ലൈനിൽ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 12,19,26 തീയതികളിൽ രാവിലെ 5.30 ന് യാത്ര പുറപ്പെടും. ഇതിനു പുറമെ ജൂലൈ ആറ്, 13,20,27 തീയതികളിൽ നിലമ്പൂർ, ജൂലൈ ആറ്, 20 തീയതികളിൽ പൈതൽ മല, ജൂലൈ 13,27 തീയതികളിൽ റാണിപുരം, ജൂലൈ 11 ന് മലക്കപ്പാറ, ജൂലൈ 18 ന് മൂന്നാർ, ജൂലൈ നാല്, 25 തീയതികളിൽ സൈലന്റ് വാലി പാക്കേജുകളുമുണ്ട്. ഫോൺ: 9497007857