ചെറുകുന്ന് ഗ്രാമ പഞ്ചായത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു

കണ്ണൂർ ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴപൊലിമ പുതുമയായി. യുവതലമുറക്ക് കാർഷിക സംസ്കാരം, കൃഷി രീതികൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കുന്നനങ്ങാട് റെയിൽചാൽ വയലിൽ നടന്ന പരിപാടി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി എച്ച് പ്രദീപ്കുമാർ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. കൊവ്വപുറം വായനശാലയ്ക്ക് സമീപത്തുനിന്നും വിളംബര ഘോഷയാത്രയോടെ ആരംഭിച്ച മഴപൊലിമ കുന്നനങ്ങാട് റെയിൽ ചാൽ വയലിൽ സമാപിച്ചു. തുടർന്ന് വിവിധ മത്സര പരിപാടികൾ നടന്നു. വികസന സമിതി അംഗം ടി ഇ നിർമ്മല, വാർഡ് അംഗങ്ങളായ പി എൽ ബേബി, കെ വി അജേഷ്, കൃഷി ഓഫീസർ നയന, സിഡിഎസ് ചെയർപേഴ്സൺ കെ വി നിർമല, ബ്ലോക്ക് കോർഡിനേറ്റർമാരായ കവിത, സി ജിഷ, സെക്രട്ടറി ദിലീപ് പുത്തലത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.