10പേര്‍ക്കു കൂടി കോവിഡ്; 19 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ - 7, കാസര്‍കോഡ് - 2, കോഴിക്കോട് - 1 എന്നിങ്ങനെയാണു രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്. ഇതില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നു 19 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോഡ് - 9, പാലക്കാട് - 4, തിരുവനന്തപുരം - 3, ഇടുക്കി - 2, തൃശൂര്‍ - 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്കുകള്‍. ഇതുവരെ ആകെ 373 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,23,490 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലുമാണ്. 201 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14,163 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 12,818 ല്‍ എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മുക്തയായ കാസര്‍കോഡ് സ്വദേശിനി പരിയാരം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനു ജന്‍മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇവരേയും ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.