പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ നിയമനം: ഇന്റർവ്യൂ 30ന്

കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ.ഡിയുടെ ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, ലക്ചറർ ഇൻ ഇംഗ്ലിഷ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനിയറിങിന് ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറർ ഇൻ ഇംഗ്ലീഷ്: 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. നെറ്റ് അഭിലഷണീയം. ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്: നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ: നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. ജൂൺ 30 നാണ് എല്ലാ തസ്തികകളിലേക്കുമുള്ളഇന്റർവ്യൂ. ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനിയറിങ് ഇൻ്റർവ്യൂ അന്നേ ദിവസം 10 നും ലക്ചറർ ഇൻ ഇൻ ഇംഗ്ലിഷ് 11 നും ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് 11.30 നും ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ് 12 നും ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ 1മണിക്കും നടക്കും. താല്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഹിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547005084, 9496582763.