ഇടുക്കിയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

post

 ഇടുക്കി ജില്ലാ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും റാലിയും സംഘടിപ്പിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ്‌ മോഹൻദാസ് പൂമാല പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ. അധ്യക്ഷപ്രസംഗം നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. 

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യo, എക്സ്സൈസ്, പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്നാണ് പരിപാടികൾ നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ഹസീന എന്നിവർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. തൊടുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ യോഗത്തിന് സ്വാഗതം പറഞ്ഞു.