നെന്മിനി വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്കുള്ള വസതി മന്ത്രി ഉദ്ഘാടനം ചെയ്തു

post

മലപ്പുറം : പെരിന്തല്‍മണ്ണ താലൂക്കിലെ നെന്മിനി വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കുള്ള വസതി കെട്ടിട ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ  വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് ജീവനകാര്‍ക്ക് നിര്‍മിച്ച വസതികൊണ്ട് പ്രധാനമായും ഉദേശിക്കുന്നത് ജീവനക്കാരെ സഹായിക്കുക എന്നതാണ്  ജീവനക്കാരുടെ ഉത്തരവാദിത്വം ജനസേവനമാണ്. അതിനാല്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന ഇത്തരം സൗകര്യങ്ങള്‍ കൂടുതല്‍ സമയം ജനങ്ങളെ സേവിക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് സ്വാഗതവും എ.ഡി.എം എന്‍.എം.മെഹറലി നന്ദിയും പറഞ്ഞു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീദ മണിയാണി, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.