ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

post

എക്‌സൈസ് വിമുക്തി മിഷൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ ലഹരി വ്യാപനം വര്‍ധിക്കുകയാണെന്നും എക്‌സൈസും പോലീസും പൊതുസമൂഹവും ജാഗ്രതയോടെ ഒന്നിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി.വി ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ്. സനില്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളിയിക്കല്‍, ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പീസ്‌കോപ്പ, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷാജി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രവീണ്‍, അസിസ്റ്റന്റ് പ്രൊഫ. സൗമ്യ ജോസ്, ആന്‍സി സാം, എന്‍ സി സി ഓഫീസര്‍ ജിജോ കെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.