ലഹരിക്കെതിരെ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും സാമൂഹ്യ നീതിവകുപ്പും സംയുക്തമായി തിരുവല്ല എംജിഎം എച്ച് എസ് എസിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല ക്യാമ്പയിന്റെ ഭാഗമായി റാലിയിൽ പങ്കെടുത്തവർക്ക് 300 ടീ ഷർട്ടുകൾ വിതരണം നടത്തി.
തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൂൾ- കോളജ് വിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി, സ്‌കൗട്ട് വെളന്റിയർമാർ, സ്‌പോർടസ് സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന്റെ സമീപം നടന്ന ദിനചാരണ സമ്മേളനം മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ. ഷംലാ ബീഗം, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.