'വിജ്ഞാന കേരളം'; തൊഴില്‍മേള 28 ന്

'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളുമായി ജൂണ്‍ 28ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ എത്തണം. https://forms.gle/augZvsvXvi6ReBxw6 ലിങ്ക് വഴിയോ 9495999712 നമ്പറിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.