മിനി ജോബ്‌ഫെയർ 27ന്

post

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഫീസ് അഡ്മിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ, സൗണ്ട് മ്യൂസിക് എൻജിനീയർ, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, മെക്കാനിക്, റിസപ്ഷനിസ്റ്റ്, ഷോറൂം സെയിൽസ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ 10 മുതൽ ഒരുമണി വരെ നടക്കും. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോൺ: 0497 - 2707610, 6282942066