സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോതമംഗലം ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. www.polyadmission.org/gel എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് പൊതു വിഭാഗത്തിന് 100 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ്. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 0485 2828557, 9961005938, 9074311986 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.