വായന പക്ഷാചരണം; ലേഖന മത്സരം സംഘടിപ്പിക്കും

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പഠിതാക്കള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. 'വായനയോടാണ് പ്രണയം, വായനയാണ് ലഹരിയും' എന്ന് വിഷയത്തില്‍ വായിച്ച പ്രണയകഥ, കവിത, നോവല്‍ തുടങ്ങിയവയെ അധികരിച്ച് രണ്ടു പേജുള്ള ലേഖനമാണ് തയ്യാറാക്കേണ്ടത്. രചനകള്‍ പഠനകേന്ദ്രങ്ങള്‍ വഴി ജൂണ്‍ 25 നകം ജില്ലാ സാക്ഷരതാ മിഷന് ഓഫീസില്‍ എത്തിക്കണം.