ക്ഷീരകര്‍ഷക മേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍: പബ്ലിക് ഹിയറിങ് ജൂണ്‍ 18ന്

post

സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷക മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നു. കണ്ണൂര്‍ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ജൂണ്‍ 18 ബുധനാഴ്ച രാവിലെ 10 ന് ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയാവും.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി മുഖ്യാതിഥിയാകും. കണ്ണൂര്‍ ഡയറി ഡെവലപ്മെന്റ് വിഭാഗം അസി. ഡയറക്ടര്‍ ലാവണ്യ, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.